കോയിപ്രം പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ മാസം 24-ന് രാവിലെ പൂഴിക്കുന്നിൽ വെച്ച് നടന്ന മാല മോഷണക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. കുറ്റൂർ വെസ്റ്റോതറ പുന്നവേലിൽ വീട്ടിൽ തരുൺ തമ്പി (31) ആണ് പിടിയിലായത്. ബന്ധുവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പോയ 71 വയസ്സുകാരിയായ സൂസമ്മ മാത്യുവിന്റെ കഴുത്തിൽ നിന്ന് സ്കൂട്ടറിൽ എത്തി ഇയാൾ മാല കവരുകയായിരുന്നു. പിടിവലിക്കിടയിൽ വൃദ്ധയുടെ കഴുത്തിൽ മുറിവേറ്റിരുന്നു.